ആധ്യാത്മിക സരണികളിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തിയ #അബ്ദുറഹ്മാന്‍ #നഖ്ശബന്തി(റഹ്)
മലബാറിലെ ഇസ്ലാമിക ആധ്യാത്മികത എന്നാല്‍ അത് ഖാദിരിയ്യ ത്വരീഖത്താണ്. ഖാദിരിയ്യ സൂഫികളായ ബുഖാരി തങ്ങന്മാരും അവരുടെ സരണിയോട് ചേര്‍ന്ന് നിന്ന മഖ്ദൂമുകളുമാണ് മലബാറിലെ ആദ്യകാല ഇസ്ലാമിക നവോത്ഥാന നായകരും പ്രബോധകരുമാണെന്നതിനാല്‍ ഇവിടെ പരിചയിച്ചിട്ടുള്ളത് ഖാദിരിയ്യത്തിന്റെ ശൈലിയിലുള്ള ആധ്യാത്മികതയാണ്. പിന്നീട് ജിഫ്രി തങ്ങളുടെ വരവോടെ ബാഅലവ്വിയ്യത്തും കേരള മണ്ണിലേക്ക് കടന്നുവന്നു. ഏറെ വൈകിയാണ് ഇവിടെ ശാദുലി സരണിയും നഖ്ശബന്തിയും രംഗത്ത് വരുന്നത്. ഒറ്റപ്പെട്ട നിലയില്‍ എല്ലാ സരണികളും ഇവിടെ നടപ്പുണ്ടാകുമെങ്കിലും അതിനൊന്നും ഒരു ജനകീയ സ്വഭാവം കൈവരിച്ചതായി കാണുന്നില്ല. ഉറക്കെ ദിഖ്‌റ് ചൊല്ലി മുരീദന്മാരെ സംസ്‌കരിക്കുന്ന ഖാദിരിയ്യ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി മൗനമായ ദിക്‌റിലൂടെ മുരീദന്മാരെ അധ്യാത്മിക ലോകത്തേക്ക് ആനയിക്കുന്ന നഖ്ശബന്തികള്‍ മറ്റു പല ശൈലികളിലും രീതികളിലും ഖാദിരികളില്‍ നിന്നും ചെറിയ ചെറിയ വ്യത്യാസം പുലര്‍ത്തുന്നുണ്ട്. ഈ വൈവിധ്യം വൈജ്ഞാനികമായ ഒരു പ്രശ്‌നമായി ഭവിക്കുവാന്‍ സാധ്യതയുണ്ടല്ലോ. അത്തരത്തിലുളള ഒരു പാശ്ചാത്തലത്തിലാകാം താനൂര് അബ്ദുറഹ്മാന്‍ നഖ്ശബന്തി അല്‍ ഇഫാളത്തുല്‍ ഖുദ്‌സിയ്യ ഫീ ഇഖ്തിലാഫി