പാരമ്പര്യ വിജ്ഞാനത്തിന്റെ ശക്തിയും സൗന്ദര്യവും
വിശുദ്ധ ഖുര്‍ആനും നബി(സ)യുടെ ഹദീസുകളുമാണ് ഇസ്‌ലാമിക ചിന്തയുടെയും വൈജ്ഞാനികതയുടേയും സ്രോതസ്സ്. ആ രണ്ടു വൈജ്ഞാനിക സ്രോതസ്സില്‍ നിന്നും പകര്‍ന്നു കിട്ടിയ പ്രകാശത്തിലാണ് ഇസ്‌ലാമിന്റെ ആദര്‍ശത്തിന്റെ അസ്തിത്വം നിലനില്‍ക്കുന്നത്. അതു കൊണ്ടു തന്നെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വാക്താക്കളിലൂടെ പ്രചരിക്കുകയും തലമുറകളായി കൈമാറി വരികയും ചെയ്യുന്ന ഇസ്‌ലാമിന്റെ പരമ്പരാഗത വിജ്ഞാനത്തിന് പ്രത്യേക ശക്തിയും സൗന്ദര്യവുമുണ്ടെന്നത് അനിഷേധ്യമായ സത്യമാണ്. ഓരോ നൂറ്റാണ്ടിലും ദീനിന്റെ പുനരുജ്ജീവനത്തിനായി ചില നേതാക്കന്മാരെ(മുജദ്ദിദ്) അല്ലാഹു നിയോഗിക്കുമെന്ന നബി(സ) വചനം പ്രസിദ്ധമാണ്. അങ്ങിനെയുള്ള മുജദ്ദിദുകളായ ഇമാമുകള്‍ മുഖേനയാണ് ഈ ദീനിന്റെ നിലനില്‍പ്പും അതിജീവനവും സംഭവിച്ചിട്ടുള്ളത്. കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന ഖുര്‍ആനിക വിജ്ഞാനങ്ങളും ആ വിജ്ഞാനങ്ങളെ കൈകാര്യം ചെയ്യാന്‍ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത പണ്ഡിതന്മാരുമാണ് ഇസ്‌ലാമിക നൗകയെ മുന്നോട്ടു നയിച്ചത് എന്നതിന് ചരിത്രം സാക്ഷിയാണ്. ചരിത്രകാരനും പണ്ഡിതനുമായ സയ്യിദ് അബുല്‍ഹസന്‍ അലി നദ്‌വിയുടെ വാക്കുകള്‍ കാണുക. ''സ്ഥലകാല മാറ്റങ്ങളില്‍ നിന്നും സുര...