സന്മാര്‍ഗ ദീപ്തിക്ക് മങ്ങലേറ്റ പള്ളികള്‍
നബീല്‍ മന്ദലാംകുന്ന് അവസാന നാളിലെ പള്ളികള്‍ വന്‍ സൗധങ്ങള്‍ ആയിരിക്കും. പക്ഷേ, അവ സന്മാര്‍ഗത്തില്‍ നിന്നും ഒഴിവായതാകും എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. സന്മാര്‍ഗം വിനഷ്ടമായ പള്ളികള്‍ എന്ന പ്രയോഗത്തിന്റെ താല്‍പര്യം മനസ്സിലാക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. നമ്മുടെ ചുറ്റുപാടിലുള്ള പള്ളികള്‍ ശ്രദ്ധിച്ചാല്‍ മതി. പള്ളിയുടെ കെട്ടിട നിര്‍മാണത്തിനുള്ള തിടുക്കവും ശ്രദ്ധയും പള്ളികള്‍ തഖ്‌വയോടെ നടത്തികൊണ്ടുപോകുന്നതില്‍ കാണുന്നില്ല. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അല്ലാഹുവിന്റെ ഭവനമാകുമ്പോള്‍ അല്ലാഹുവിന്റെ ആശയങ്ങള്‍ക്കനുസരിച്ച നയനിലാപടുകളാണ് പള്ളികളുടെ സേവകര്‍ പുലര്‍ത്തേണ്ടത് എന്ന് മനസ്സിലാക്കാന്‍ അധികം ആലോചിക്കേണ്ടതില്ല. അല്ലാഹുവിനെ സ്മരിക്കാനും ഭജനമിരിക്കാനും (ഇഅ്തികാഫ്) ഇല്‍മ് പകരാനും ഇഖ്‌വത്ത് (സാഹോദര്യം) സ്ഥാപിക്കാനുമുള്ള ഇടങ്ങളാണ് പള്ളികള്‍. മദീനയിലെ തിരുനബി(സ്വ)യുടെ പള്ളിയില്‍ 'അഹ്‌ലുസുഫ്ഫ' എന്ന പേരില്‍ ദരിദ്രരും തൊഴില്‍രഹിതരും ദീനീ ഇല്‍മില്‍ വ്യാപൃതരായ കുറേ സ്വഹാബികളുണ്ടായിരുന്നു. അവര്‍ 80 പേരായിരുന്നുവെന്നും നാന്നൂറോളം പേരുണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഏതായാ