Popular posts from this blog
ബുഖാറ; ഉസ്ബെകിസ്ഥാനില്‍ നിന്ന് ചാവക്കാട്ടേക്കുള്ള ദൂരം
By
alifezhuthukaran
-
.............................. ....................... നബീല്‍ മന്ദലാംകുന്ന് ഉസ്ബെകിസ്ഥാനിലെ പ്രസിദ്ധമായ നഗരമാണ് ബുഖാറ. എന്നാല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറത്തുണ്ട് ഒരു ബുഖാറ. കേരളമുസ്ലിംകളുടെ ആദ്ധ്യാത്മിക തറവാട് സ്ഥിതിചെയ്യുന്ന ഇടം. പടിഞ്ഞാറ് അറബികടലും കിഴക്കും തെക്കും ചേറ്റുവപ്പുഴ ചുറ്റിനില്‍ക്കുകയും ചെയ്യുന്ന ഒരര്‍ധ ദ്വീപിലാണ് ബുഖാറ തറവാട് സ്ഥിതി ചെയ്യുന്നത്. ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ബുഖാറ തറവാട് ഇന്ന് കേരള മുസ്ലിംകള്ക്കിടയില് വളരെ പ്രസിദ്ധമാണ്. ആത്മീയ ദാഹികളും ഫത്വ തേടുന്നവരും ചികിത്സ അമ്പേഷിക്കുന്നവരും നീറുന്ന പ്രശ്നങ്ങള്‍ പേറുന്നവരും അഭയകേന്ദ്രമായി കണ്ടിരുന്നത് ബുഖാറയേയാണ്. അതുകൊണ്ട് തന്നെ നാനാജാതി മനുഷ്യരും ഒത്തൊരുമിക്കുന്ന വലിയ അഭയകേന്ദ്രമായിട്ടാണ് ബുഖാറ അതിന്റെ പ്രതാപം മുറ്റി നില്ക്കുന്ന നാളുകളില്‍ വര്‍ത്തിച്ചത്.
Comments
Post a Comment