സൂഫിസത്തിന്റെ ഇസ്‌ലാമിക നിര്‍വഹണം

.................................................................... ശരീരം, മനസ്സ്, ആത്മാവ് എന്നിവ ചേര്‍ന്ന മനുഷ്യന്‍, അവന്റെ ഈ മൂന്ന് തലങ്ങളേയും സ്പര്‍ശിക്കുന്ന വിധത്തില്‍ ആശയങ്ങളെ സ്വാംശീകരിക്കുന്നതിലാണ് സമ്പൂര്‍ണ്ണതയുള്ളത്. വിശ്വാസം, വികാര-വിചാരങ്ങള്‍, കര്‍മ മണ്ഡലം എന്നിവകളിലെല്ലാം ആദര്‍ശത്തെ പ്രതിഫലിപ്പിക്കുന്നവിധത്തില്‍ ഇസ്‌ലാമിനെ ജീവിതത്തില്‍ പകര്‍ത്തുവാനാണ് അല്ലാഹുവിന്റെ കല്‍പ്പന. മനുഷ്യന്റെ ബാഹ്യതലത്തില്‍ ഇസ്‌ലാമിന്റെ വെളിച്ചവും ആന്തരികതലത്തില്‍ ഈമാനിന്റെ പ്രകാശവും സംയോജിപ്പിക്കപ്പെടുന്നതിനെയാണ് ഇഹ്‌സാന്‍ എന്ന് വിവക്ഷിക്കുന്നത്. ''നീ അല്ലാഹുവിനെ കാണും പ്രകാരം അവനു വഴിപ്പെടുക... നിനക്ക് അവനെ കാണാനാകില്ലെങ്കില്‍ അവന്‍ നിന്നെ കാണുന്നുവെന്ന അവബോധത്തിലാവുക.'' ഈ സമ്പൂര്‍ണ്ണാവസ്ഥയെ സ്വാംശീകരിക്കലുമായി ബന്ധപ്പെട്ട വിഷയമാണ് തസവുഫ്. ഈ അവസ്ഥ പ്രാപിക്കാന്‍ വേണ്ടിയുള്ള പരിശീലനത്തില്‍ വ്യാപൃതരായവരെ സൂഫികള്‍ എന്നും വിളിക്കുന്നു. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ജീവിത ചിട്ടകളും മാനസിക നിയന്ത്രണങ്ങളും വഴിയാണ് ഇഹ്‌സാന്റെ തലത്തെ പ്രാപിക്കാനാകുന്നത്. പക്ഷേ, ജീവിത ചിട്ടകളും മാനസി...