Posts

Showing posts from January, 2019

ഖാജയും മറ്റു സൂഫി പ്രബോധകരും 'അഭിനവ ഇസ്ലാമികരുടെ' ചരിത്രനിരാസവും

Image
അതിമഹത്തായ ഇസ്ലാമിക പാമ്പര്യമുള്ള ഇന്ത്യന് മുസ്ലിംകള്‍ക്ക് ആ പാരമ്പര്യത്തിന്റെ ചൈതന്യവും പ്രതാപവും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയിലായാലും ലോകത്തിന്റെ മറ്റു ഏതു ദിക്കിലായാലും പൂര്‍വ്വകാലത്ത് വളരെ പ്രതാപത്തോടെ നിലകൊണ്ട മുസ്ലിംകള്‍ ഇന്നു പിന്നോക്കാവസ്ഥയിലാണ് അവശേഷിക്കുന്നത്. ഇങ്ങനെ പിന്തള്ളപ്പെടാന്‍ പല കാരണങ്ങളും ഉണ്ടാകാമെങ്കിലും അതിലൊരു സുപ്രധാന കാരണമാണ് ഇവിടെ പറയാന്‍ പോകുന്നത്. സ്വന്തം പൂര്‍വികരെ സംബന്ധിച്ച ശരിയായ അറിവില്ലായ്മയും പാരമ്പര്യത്തോടുള്ള ബന്ധമില്ലായിമയുമാണത്. പാരമ്പര്യത്തിന്റെ കണ്ണിയില്‍ ചേരുക എന്നത് വിശുദ്ധ ഖുര്‍ആന്‍ കാണിച്ച് തന്നിട്ടുള്ള മാതൃകയാണ്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) തങ്ങള്‍ക്ക് മുന്‍ഗാമികളായ പ്രവാചകന്മാരെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനിലൂടെ വിവരിച്ചുകൊടുത്തു. പ്രവാചകന്മാരുടെ എല്ലാം ചരിത്രം വിവരിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ നബിണ്(സ)യോട് കല്‍പ്പിച്ചത്'' ഇവരാണ് അല്ലാഹു സന്മാര്‍ഗം കനിഞ്ഞരുളിയവര്‍. അവരുടെ മാര്‍ഗത്തെ തങ്ങള്‍ അനുധാവനം ചെയ്യുക''(അന്ആം 90)എന്നാണ്. സ്വന്തമായി വഹ്‌യ് ലഭിക്കുന്ന ഒരു